ഡിജിപിയുടെ വീട്ടിലേക്ക് പ്രതിഷേധം; മാധ്യമപ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ

news image
Dec 23, 2023, 4:23 am GMT+0000 payyolionline.in

തിരുവനന്തപുരം: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് മഹിളാ മോർച്ച പ്രവർത്തകർ നടത്തിയ പ്രതിഷേധ മാർച്ചിൽ കണ്ടാലറിയാത്ത മാധ്യമപ്രവർത്തകരെയും പ്രതിയാക്കി എഫ്ഐആർ. ദൃശ്യങ്ങൾ ചിത്രീകരിക്കാൻ ക്യാമറയും മൊബൈലുമായെത്തിയവർക്കെതിരെ  മ്യൂസിയം പൊലീസാണ് കേസെടുത്തത്. ഉന്നത സമ്മർദ്ദത്തിന്റെ അടിസ്ഥാനത്തിലാണ് മാധ്യമപ്രവർത്തകർക്കെതിരെയുള്ള നടപടി. അതേസമയം, ഡിജിപിയുടെ വീട്ടിലേക്കുള്ള മഹിളാ മോർച്ച പ്രതിഷേധത്തിൽ മൂന്നു പൊലീസുകാർക്ക് സസ്പെൻഷനിലായി.

പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടിയെടുത്ത് കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. ആർആർആർഎഫിലെ പൊലീസുകാരായ മുരളീധരരൻ നായർ, മുഹമ്മദ് ഷെബിൻ, സജിൻ എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ഡിജിപിയുടെ വീട്ടിൽ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്നത് ഈ പൊലീസുകാരാണ്. ഇവരെ സുരക്ഷാവീഴ്ചയിലാണ് ബാറ്റാലിയൻ ഡിഐജി സസ്പെൻഡ് ചെയ്തത്. മഹിളാ മോർച്ചാ പ്രവർത്തകർ ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് അതിക്രമിച്ചു കയറി പ്രതിഷേധിക്കുകയായിരുന്നു. ഇവരെ സ്ഥലത്ത് നിന്ന് മാറ്റാൻ വളരെ പ്രയാസപ്പെട്ടിരുന്നു. സ്ഥലത്ത് വനിതാ പൊലീസ് ഇല്ലാത്തതിനാൽ പ്രതിഷേധം തുടരുകയും പിന്നീട് പൊലീസെത്തി ഇവരെ ബലംപ്രയോ​ഗിച്ച് നീക്കുകയുമായിരുന്നു.

ഡിജിപിയുടെയോ ഉന്നത ഉദ്യോഗസ്ഥരുടെയോ അനുമതിയില്ലാതെയാണ് പൊലീസുകാർ ഗേറ്റ് തുറന്നതെന്നും നടപടി പൊലീസിന്റെ പേരിന് കളങ്കമുണ്ടാക്കിയെന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവിൽ പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe