കോഴിക്കോട്: ട്രെയിനിൽ നഗ്നത പ്രദർശനം നടത്തിയ യുവാവ് അറസ്റ്റില്‍. വയനാട് സ്വദേശി സന്ദീപ് ആണ് അറസ്റ്റിലായത്. ഇന്ന് പുലർച്ചെ കണ്ണൂർ എക്സിക്യൂട്ടിവ് എക്സ്പ്രസിലെ ജനറൽ കംപാർട്മെന്റിലാണ് സംഭവം. തൃശ്ശൂരിനും കോഴിക്കോടിനും ഇടയിലാണ് ഇയാൾ യുവതിക്ക് നേരെ നഗ്നത പ്രദശനം നടത്തിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങളുൾപ്പെടെ യുവതി പൊലീസിന് പരാതി നൽകി.
യുവതിയുടെ പരാതിയെ തുടർന്ന് റെയിൽ വെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തിരൂരിൽ വെച്ചാണ് വയനാട് സ്വദേശി സന്ദീപ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തില്‍ തുടര്‍ നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.