ടൂറിസ്റ്റ് ബസ് സർവീസിന് നിയന്ത്രണം കൊണ്ടുവരും -മന്ത്രി റിയാസ്

news image
Oct 6, 2022, 11:24 am GMT+0000 payyolionline.in

കൊടകര: ടൂറിസ്റ്റ്​ ബസുകളുമായി ബന്ധപ്പെട്ട് ചില കര്‍ക്കശ നടപടികൾ സ്വീകരിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. വെള്ളികുളങ്ങരയില്‍ റോഡ് ഉദ്ഘാടനം ചെയ്യവെയാണ് വടക്കഞ്ചേരി ബസ്സപകടത്തെ കുറിച്ച് മന്ത്രി പരാമർശിച്ചത്.

രണ്ടോ മൂന്നോ ദിവസം ഉറക്കമൊഴിച്ച് ദൂരയാത്ര കഴിഞ്ഞ്​ വരുന്ന അതേ ഡ്രൈവര്‍ തന്നെ വീണ്ടും ടൂറിസ്റ്റ് ബസുകള്‍ ഓടിക്കുന്ന സാഹചര്യമുണ്ട്. ഇത് നിയ​ന്ത്രിക്കപ്പെടണം. ഇക്കാര്യത്തില്‍ ചില കര്‍ശന നിലപാടുകള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നതായും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe