ടി.കെ. ഭാസ്കരൻ നായർ, കെ. ഗോപാലൻ മാസ്റ്റർ അനുസ്മരണം സംഘടിപ്പിച്ചു

news image
Oct 10, 2026, 8:50 am GMT+0000 payyolionline.in

പയ്യോളി: സി.പി.ഐ.എം. 24-ാം ബ്രാഞ്ചിന്റെ നേതൃത്വത്തിൽ സഖാക്കളായ ടി.കെ. ഭാസ്കരൻ നായർ, കെ. ഗോപാലൻ മാസ്റ്റർ എന്നിവരുടെ അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി മുതിർന്ന നേതാവ് കൂടയിൽ ശ്രീധരൻ പതാക ഉയർത്തി. സി.പി.ഐ.എം. ഏരിയാ കമ്മിറ്റി അംഗം സഖാവ് അരവിന്ദാക്ഷൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.

വിവിധ മേഖലകളിൽ പ്രതിഭകളായ വിദ്യാർത്ഥികളെ ചടങ്ങിൽ അനുമോദിച്ചു. ആർ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്രാഞ്ച് സെക്രട്ടറി എൻ.ടി. അതുൽ സ്വാഗതം പറഞ്ഞു.

പയ്യോളി നോർത്ത് ലോക്കൽ സെക്രട്ടറി എൻ.സി. മുസ്തഫ, നോർത്ത് ലോക്കൽ കമ്മിറ്റി അംഗം എം.എ. വിനോദൻ, ഡിവിഷൻ കൗൺസിലർ വിനോദൻ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. പരിപാടിയുടെ അവസാനം കുറ്റിക്കാട്ടിൽ രാജൻ നന്ദി രേഖപ്പെടുത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe