ടാറ്റയിലെ ജീവനക്കാരുടെയും കമ്പനിയുടെയും രഹസ്യ വിവരങ്ങൾ ഹാക്ക് ചെയ്തു

news image
Mar 12, 2025, 10:39 am GMT+0000 payyolionline.in

ഡൽഹി: എൻജിനീയറിങ് സർവീസ് സ്ഥാപനമായ ടാറ്റാ കമ്പനിയുടെ രഹസ്യ വിവരങ്ങൾ റാൻസം വെയർ ഗ്രൂപ്പായ ഹണ്ടേർസ് ഇന്റർനാഷണൽ ചോർത്തി. തങ്ങളുടെ ചില സേവനങ്ങൾ സൈബർ ആക്രമണത്തിലൂടെ തടസ്സപ്പെട്ടുവെന്ന് കമ്പനി ഒരു മാസത്തിനു മുൻപ് വെളിപ്പെടുത്തിയിരുന്നു.

കമ്പനിയിലെ ജീവനക്കാരുടെ വിവരങ്ങൾ, അമേരിക്കയുമായുള്ള കമ്പനികരാറുകളുടെ വിവരങ്ങൾ, പർചേസ് ഓർഡറുകൾ സംബന്ധിച്ച വിവരങ്ങൾ തുടങ്ങി അത്യന്തം രഹസ്യ സ്വഭാവമുള്ള രേഖകളാണ് ടാർക്ക് വെബിൽ ഹാക്ക് ചെയ്ത് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

1.4 ടെറാ ബൈറ്റുള്ള 730,000 ഡോക്യുമെന്റുകളടങ്ങുന്ന ഡാറ്റകളാണ് തങ്ങൾ ചോർത്തിയതെന്ന് റാൻസംവെയർ കമ്പനി അവകാശപ്പെട്ടു. ജനുവരിയിൽ ടാറ്റാ കമ്പനി ആരോപിച്ച സൈബർ ആക്രമണവുമായി നിലവിലെ സംഭവത്തിന് ബന്ധമുണ്ടോ എന്ന് നിലവിൽ വ്യക്തമല്ല.

2023ൽ രൂപം കൊണ്ട റാൻസം വെയർ കമ്പനിയായ ഹണ്ടേഴ്സ് ഇന്റർനാഷണൽ തങ്ങളുടെ സേവനങ്ങൾ ഹാക്കർമാർക്ക് നൽകി വരികയാണ്. 2023ൽ വലിയതോതിൽ നിയമ നടപടി നേരിട്ട ഹൈവ് റാൻസംവെയറുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് കരുതുന്നത്. 2022 ൽ ഹൈവ്, ടാറ്റാ പവറിൽ നിന്നും ടാറ്റാ ഗ്രൂപ്പിന്റെ മറ്റു സ്ഥാപനങ്ങളിൽ നിന്നും വിവരങ്ങൾ ചോർത്തിയിരുന്നു.

ഇന്ത്യൻ കമ്പനികളും മൾട്ടി നാഷണൽ കമ്പനികളും റാൻസംവെയർ ഗ്രൂപ്പുകളിൽ നിന്ന് വലിയ തോതിൽ സൈബർ ആക്രമണ ഭീഷണി നേരിടുന്നുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe