തിരുവനന്തപുരം: തിരുവനന്തപുരം ഡിവിഷനില്‍ റെയില്‍വേ മേൽപാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഞായറാഴ്ചമുതല്‍ സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതായി റെയില്‍വേ അറിയിച്ചു. എട്ട്, 15 തീയതികളിലെ എറണാകുളം-ഗുരുവായൂര്‍ (06448), 07, 10, 12, 14, 17, 19, 21, 24, 26, 28, 29, 31 തീയതികളിലെ കൊല്ലം-എറണാകുളം മെമു (06442) ട്രെയിനുകള്‍ റദ്ദാക്കി.
ഏഴ് ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കി. നിലമ്പൂര്‍-കോട്ടയം (16325) പാസഞ്ചർ എട്ട്, 15 തീയതികളില്‍ അങ്കമാലിയില്‍ സര്‍വിസ് അവസാനിപ്പിക്കും. കണ്ണൂര്‍-എറണാകുളം (16306) പാസഞ്ചർ എട്ട്, 15 തീയതികളില്‍ തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. തിരുവനന്തപുരം-ഗുരുവായൂര്‍ (16342) പാസഞ്ചർ എട്ട്, 15 തീയതികളില്‍ എറണാകുളത്ത് സര്‍വിസ് അവസാനിപ്പിക്കും. ഗുരുവായൂര്‍- തിരുവനന്തപുരം (16341) പാസഞ്ചർ ഒമ്പതിനും 16നും പുലര്‍ച്ച 5.20ന് എറണാകുളത്തുനിന്ന് സര്‍വിസ് ആരംഭിക്കും. പുനലൂര്‍-ഗുരുവായൂര്‍ (16327): എട്ട്, 15 തീയതികളില്‍ കോട്ടയത്ത് സര്‍വിസ് അവസാനിപ്പിക്കും. തിരുവനന്തപുരം- എറണാകുളം (16304) പാസഞ്ചർ 15 ന് തൃപ്പൂണിത്തുറയില്‍ യാത്ര അവസാനിപ്പിക്കും. എറണാകുളം-കൊല്ലം മെമു (06441) ശനിയാഴ്ച മുതല്‍ 30 വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും.
ആലപ്പുഴ വഴി പോകേണ്ട ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ (16127) എക്സ്പ്രസ് എട്ടിന് കോട്ടയം വഴി തിരിഞ്ഞുപോകും. ചെന്നൈ എഗ്മോര്‍-ഗുരുവായൂര്‍ (16127) 26, 28, 29, 30, 31 തീയതികളില്‍ കോട്ടയം വഴി തിരിച്ചുവിടും. തിരുവനന്തപുരം-വെരാവല്‍ (16334) എക്സ്പ്രസ് എട്ട്, 15 തീയതികളില്‍ 3.55 മണിക്കൂർ വൈകി രാത്രി 7.40ന് മാത്രമേ സര്‍വിസ് ആരംഭിക്കൂ.
എട്ട്, 15 തീയതികളിലെ കൊച്ചുവേളി-മൈസൂര്‍ (16316) എക്സ്പ്രസ് രാത്രി എട്ടിനും തിരുവനന്തപുരം-ഷാലിമാര്‍ (22641) എക്സ്പ്രസ് രാത്രി 10.15നും എറണാകുളം-കാരയ്ക്കല്‍ (16188) എക്സ്പ്രസ് രാത്രി 11.50 നും മാത്രമേ സര്‍വിസ് ആരംഭിക്കൂ.
കൊച്ചുവേളി-യശ്വന്ത്പൂര്‍ (12258) എക്സ്പ്രസ് എട്ടിന് വൈകീട്ട് അഞ്ചിനും 15ന് രാത്രി 8.10നും സര്‍വിസ് ആരംഭിക്കും. തിരുവനന്തപുരം-ചെന്നൈ (12696) എട്ടിന് വൈകീട്ട് 5.15നും 15ന് വൈകീട്ട് 6.45 നും സര്‍വിസ് ആരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.