റാഞ്ചി: ഝാർഖണ്ഡിൽ സഹപ്രവർത്തകന്റെ വെടിയേറ്റ് രണ്ട് അധ്യാപകർ കൊല്ലപ്പെട്ടു. ഗോദ ജില്ലയിലെ സർക്കാർ സ്കൂളിലാണ് സംഭവം. സ്കൂളിലെ ഒരു മുറിയിലാണ് ഇരുവരേയും കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയത്.
ഝാർഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയിൽ നിന്നും 300 കിലോ മീറ്റർ അകലെയാണ് വെടിവെപ്പ് നടന്ന അപ്ഗ്രേഡഡ് ഹൈസ്കൂൾ സ്ഥിതി ചെയ്യുന്നത്. രാവിലെ 11 മണിയോടെയാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് അറിയിച്ചു.
രണ്ട് അധ്യാപകരുടേയും മൃതദേഹം സ്കൂളിലെ മുറിയിലെ തറയിൽ നിന്നാണ് കണ്ടെത്തിയത്. വെടിവെപ്പിൽ കൊല്ലപ്പെട്ടവരിൽ ഒരാൾ സ്ത്രീയാണ്. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന അധ്യാപകനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം തുടങ്ങിയെന്ന് പൊലീസ് അറിയിച്ചു.