ന്യൂഡൽഹി: ജ്ഞാൻവാപി പള്ളിയിലെ സർവേയ്ക്ക് എട്ടാഴ്ച കൂടി സമയം നൽകണമെന്ന് പുരാവസ്തു വകുപ്പ് വാരാണസി കോടതിയെ അറിയിച്ചു. മുമ്പ് സർവേ പൂർത്തിയാക്കാൻ നാലാഴ്ച സമയം അനുവദിച്ച കോടതി സെപ്റ്റംബർ രണ്ടിന് റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലാണ് പുരാവസ്തു വകുപ്പ് എട്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് ഈ മാസം എട്ടിന് കോടതി പരിഗണിക്കും. മാലിന്യങ്ങളും അയഞ്ഞ മണ്ണും നിർമ്മാണ സാമഗ്രികളും അടങ്ങുന്ന അവശിഷ്ടങ്ങൾ ധാരാളമായി പള്ളിയിലുള്ളതിനാലാണ് സർവേ പൂർത്തിയാക്കാൻ സമയമെടുക്കുന്നതെന്നും പുരാവസ്തു വകുപ്പ് അറിയിച്ചിട്ടുണ്ട്.