ജോഷിമഠിനെ കുറിച്ച് മിണ്ടരുത്, ഐ.എസ്.ആർ.ഒക്ക് ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ വിലക്ക്

news image
Jan 14, 2023, 12:05 pm GMT+0000 payyolionline.in

ന്യൂഡൽഹി: ​ജോഷിമഠിലെ ഭൂമി ഇടിയുന്നതുമായി ബന്ധപ്പെട്ട് ഐ.എസ്.ആർ.ഒ മാധ്യമങ്ങളുമായി നേരിട്ട് സംവദിക്കുന്നതും വിവരങ്ങൾ കൈമാറുന്നതും സമൂഹമാധ്യമങ്ങളിൽ വിവരങ്ങൾ പ​ങ്കുവെക്കുന്നതും വിലക്കി ദേശീയ ദുരന്ത നിവാരണ അതോറിറ്റി.

ഉത്തരാഖണ്ഡിലെ ജോഷിമഠ് 12 ദിവസത്തിനുള്ളിൽ 5.4 സെ.മി താഴ്ന്നുപോയെന്ന ഐ.എസ്.ആർ.ഒയുടെ റിപ്പോർട്ട് പുറത്ത് വന്നതിനു പിന്നാലെയാണ് പുതിയ വിലക്ക്. വിവരങ്ങളിൽ സ്ഥാപനങ്ങൾ സ്വയം നടത്തുന്ന വ്യാഖ്യാനങ്ങൾ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

നിരവധി സർക്കാർ സ്ഥാപനങ്ങൾ ഈ വിഷയവുമായി ബന്ധപ്പെട്ട വിവരങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കുന്നത് ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. കൂടാതെ, ഈ സാഹചര്യങ്ങളെ കുറിച്ചുള്ള ആ സ്ഥാപനങ്ങളുടെ വിലയിരുത്തലുകളും അവർ മാധ്യമങ്ങൾക്ക് കൈമാറുന്നു. ഇത് ദുരന്ത ബാധിതരിൽ മാത്രമല്ല, രജ്യത്തെ ആകമാനം ജനങ്ങളിലും ആശയക്കുഴപ്പമുണ്ടാക്കും. – ദേശീയ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. ജനുവരി 12ന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നെന്നും അതോറിറ്റി പറയുന്നു.

ജോഷിമഠിലെ സാഹചര്യം വിലയിരുത്താൻ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും ഈ സമിതിയുടെ അന്തിമ റിപ്പോർട്ട് പുറത്തുവരും വരെ ഈ വിഷയത്തിൽ അഭിപ്രായപ്രകടനം നടത്തരുതെന്നും ദുരന്ത നിവാരണ അതോറിറ്റി ആവശ്യപ്പെട്ടു.

ശനിയാഴ്ച രാവിലെ തന്നെ ജോഷിമഠിലെ വിള്ളലിനെ കുറിച്ചുള്ള ഐ.എസ്.ആർ.ഒ റിപ്പോർട്ട് സൈറ്റിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. റിപ്പോർട്ടി​ലേക്കുള്ള പി.ഡി.എഫ് ലിങ്കും പ്രവർത്തിക്കുന്നില്ല. ജോഷിമഠിലെ പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം ഐ.എസ്.ആർ.ഒ പുറത്തുവിട്ടത്. ഇതിന്റെ സാറ്റ്ലെറ്റ് ചിത്രങ്ങളും നേരത്തെ പുറത്തുവിട്ടിരുന്നു.

12 ദി​വ​സ​ത്തി​നു​ള്ളി​ൽ 5.4 സെ​ന്റി മീ​റ്റ​റാ​ണ്, തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യ ബ​ദ​രീ​നാ​ഥ്, ഹേ​മ​കു​ണ്ഡ് സാ​ഹി​ബ്, അ​ന്താ​രാ​ഷ്ട്ര സ്കീ​യി​ങ് കേ​ന്ദ്ര​മാ​യ ഔ​ലി എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​ള്ള ക​വാ​ട​മാ​യ ജോ​ഷി​മ​ഠ് താ​ഴോ​ട്ടു​പോ​യ​തെന്നാണ് ഐ.എസ്.ആർ.ഒ വ്യക്തമാക്കിയിരുന്നത്. 2022 ഏ​പ്രി​ൽ മു​ത​ൽ ന​വം​ബ​ർ വ​രെ കാ​ല​യ​ള​വി​ൽ 8.9 സെ​ന്റീ​മീ​റ്റ​റാ​ണ് താ​ണ​തെ​ങ്കി​ൽ ഡി​സം​ബ​ർ 27 മു​ത​ൽ ജ​നു​വ​രി എ​ട്ടു​വ​രെ​യു​ള്ള 12 ദി​വ​സ​ത്തി​നു​ള്ളി​ൽ 5.4 സെ​ന്റി മീ​റ്റ​ർ താ​ണ​താ​യും ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ നാ​ഷ​ന​ൽ റി​മോ​ട്ട് സെ​ൻ​സി​ങ് സെ​ന്റ​റി​ന്റെ പ്രാ​ഥ​മി​ക പ​ഠ​ന​റി​പ്പോ​ർ​ട്ട് പ​റ​ഞ്ഞിരുന്നു. കാ​ർ​ട്ടോ​സാ​റ്റ്-2s ഉ​പ​ഗ്ര​ഹ​ത്തി​ൽ​നി​ന്നു​ള്ള ചി​ത്ര​ങ്ങ​ളാ​ണ് ഐ.​എ​സ്.​ആ​ർ.​ഒ പു​റ​ത്തു​വി​ട്ടിരുന്ന​ത്. ആ​ർ​മി ഹെ​ലി​പാ​ഡും ന​ര​സിം​ഹ ക്ഷേ​ത്ര​വും ഉ​ൾ​പ്പെ​ടു​ന്ന ജോ​ഷി​മ​ഠ് പ​ട്ട​ണ​ത്തി​ന്റെ മ​ധ്യ​ഭാ​ഗ​മാ​ണ് കൂ​ടു​ത​ൽ താ​ണ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe