‘ജോയിയുടെ മരണത്തിൽ മേയർക്കെതിരെ കേസെടുക്കണം’, കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകണമെന്നും കെ സുരേന്ദ്രൻ

news image
Jul 15, 2024, 9:59 am GMT+0000 payyolionline.in
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ കാണാതായ ശുചീകരണ തൊഴിലാളി ജോയിയുടെ മരണത്തിൽ തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കണമെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ജോയിയുടെ മരണം ദാരുണമായ സംഭവമാണെന്ന് പറഞ്ഞ സുരേന്ദ്രൻ, മനഃപൂർവ്വമായ നരഹത്യയാണിതെന്നും കൂട്ടിച്ചേർത്തു. ഭരണകൂടത്തിന്‍റെ മിസ് മാനേജ്മെന്‍റിന്‍റെ ഇരയാണ് ജോയി. അതുകൊണ്ടുതന്നെ മേയർക്കെതിരെ കേസെടുക്കണം. മനഃപൂർവമായ നരഹത്യക്ക് മേയർക്കും ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ  ആവശ്യപ്പെട്ടു.

റെയിൽവേയെ പഴിചാരി ഒളിച്ചോടാനാണ് കോർപറേഷൻ ശ്രമിക്കുന്നത്. എന്നാൽ കോർപറേഷന് ഗുരുതരമായ വീഴ്ചയുണ്ടായെന്നതാണ് യാഥാർത്ഥ്യമെന്ന് സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. മഴക്കാലത്തിന് മുന്നോടിയായി ശുചീകരണം നടന്നില്ലെന്നും വിമർശനം ഉന്നയിച്ചു. ജോയിയുടെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നൽകണമെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു. റെയിൽവേയും ഇക്കാര്യത്തിൽ അനുകൂല നിലപാട് സ്വീകരിക്കണമെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe