ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതിക്കേസ്: വിവരങ്ങൾ തേടി നെതർലൻഡ്സ് സർക്കാറിനെ സമീപിച്ചെന്ന് കേന്ദ്രം

news image
Jan 18, 2025, 4:40 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: മു​ൻ ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സി​നെ​തി​രാ​യ ഡ്ര​ഡ്ജ​ർ അ​ഴി​മ​തി​ക്കേ​സി​ൽ നെ​ത​ർ​ല​ൻ​ഡ്സ് സ​ർ​ക്കാ​റി​നെ സ​മീ​പി​ച്ച​താ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സു​പ്രീം​കോ​ട​തി​യി​ൽ. ആ​രോ​പ​ണ​വി​ധേ​യ​രാ​യ ഡ​ച്ച് ക​മ്പ​നി ഐ.​എ​ച്ച്.​സി ബീ​വെ​റി​ന്റെ വി​വ​ര​ങ്ങ​ൾ തേ​ടി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നെ​ത​ർ​ല​ൻ​ഡ്സ് സ​ർ​ക്കാ​റി​ന് ക​ത്ത് കൈ​മാ​റി​യ​താ​യും അ​ഡീ​ഷ​ന​ൽ സോ​ളി​സി​റ്റ​ർ ജ​ന​റ​ൽ എ​സ്.​വി. രാ​ജു സു​പ്രീം​കോ​ട​തി​യെ അ​റി​യി​ച്ചു.

കേ​സ് അ​ന്വേ​ഷി​ക്കു​ന്ന വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ക​ത്ത് കൈ​മാ​റി​യ​ത്. ജേ​ക്ക​ബ് തോ​മ​സി​ന് ബി.​ജെ.​പി​യു​മാ​യി ബ​ന്ധ​മു​ള്ള​തി​നാ​ൽ അ​ന്വേ​ഷ​ണ​വു​മാ​യി കേ​ന്ദ്രം സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് കേ​സി​ലെ പ​രാ​തി​ക്കാ​ര​നാ​യ സ​ത്യ​ൻ ന​ര​വൂ​ർ നേ​ര​ത്തെ സു​പ്രീം​കോ​ട​തി​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു. ക​ത്ത് കൈ​മാ​റി​യ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ന്ന​തി​നു​ള്ള തു​ട​ർ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ സു​പ്രീം​കോ​ട​തി കേ​ന്ദ്ര​ത്തോ​ട് നി​ർ​ദേ​ശി​ച്ചു. നെ​ത​ർ​ല​ൻ​ഡ്സി​ന്റെ ഡ​ൽ​ഹി​യി​ലെ സ്ഥാ​ന​പ​തി​യു​മാ​യി വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​വ​ശ്യ​മാ​യ ച​ർ​ച്ച ന​ട​ത്താ​ൻ സി.​ബി.​ഐ എ​സ്.​പി​യോ​ടും നി​യ​മ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രോ​ടും ജ​സ്റ്റി​സു​മാ​രാ​യ അ​ഭ​യ് എ​സ്.​ഓ​ഖ, ഉ​ജ്ജ്വ​ൽ ഭു​യാ​ൻ എ​ന്നി​വ​രു​ടെ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

ഇ​തു​സം​ബ​ന്ധി​ച്ച പു​രോ​ഗ​തി മാ​ർ​ച്ച് മൂ​ന്നി​ന് അ​റി​യി​ക്ക​ണം. നേ​ര​ത്തെ, ഹ​ര​ജി​യി​ൽ അ​യ​ച്ച നോ​ട്ടീ​സി​ന് മ​റു​പ​ടി ന​ൽ​കാ​ത്ത​തി​നു​ള്ള കാ​ര​ണം വി​ശ​ദീ​ക​രി​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​റി​ന്റെ ലീ​ഗ​ൽ സെ​ല്ലി​ലെ അ​ണ്ട​ർ സെ​ക്ര​ട്ട​റി വെ​ള്ളി​യാ​ഴ്ച സു​പ്രീം​കോ​ട​തി​യി​ൽ നേ​രി​ട്ട് ഹാ​ജ​രാ​യി​രു​ന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe