ജൂലൈ ആയിട്ടും ഉഷാറായില്ല, തമ്മിൽ ഭേദം കണ്ണൂരും കോട്ടയവും തിരുവനന്തപുരവും; സംസ്ഥാനത്ത് മഴക്കുറവ് 27 ശതമാനം

news image
Jul 11, 2024, 4:51 am GMT+0000 payyolionline.in
തിരുവനന്തപുരം: മൺസൂൺ എത്തി ഒന്നരമാസമാകുമ്പോഴും കേരളത്തിൽ പരക്കെ മഴ ലഭിക്കുന്നതിൽ കുറവ്. ജൂൺ മുതൽ ജൂലൈ പത്ത് വരെ 27 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയത്. സംസ്ഥാനമൊട്ടാകെ 864.4 മില്ലിമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് ഇതുവരെ 628.5 മില്ലി മീറ്റർ മഴയാണ് ലഭിച്ചത്. കണ്ണൂർ, കോട്ടയം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിൽ മഴ ലഭിച്ചത്. ഇതിൽ കണ്ണൂരിലും കാസർകോട്ടും ഒഴികെ മറ്റ് ജില്ലകളിലൊന്നും 1000 മില്ലിമീറ്ററിന് മുകളിൽ മഴ പെയ്തില്ല. കണ്ണൂരാണ് ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. 1093.2 മില്ലി മീറ്റർ മഴ കണ്ണൂരിൽ പെയ്തു.

കാസർകോട് 1012.​9 മിമീ മഴയും പെയ്തു. ഇടുക്കിയും വയനാടുമാണ് ഏറ്റവും കുറവ് മഴ പെയ്തത്. ഇടുക്കിയിൽ 45 ശതമാനം മഴക്കുറവ് രേഖപ്പെടുത്തിയപ്പോൾ വയനാട്ടിൽ 42 ശതമാനം മഴ കുറഞ്ഞു. ആലപ്പുഴ(-29), കണ്ണൂർ (-7), എറണാകുളം (-38), കാസർകോട് (-25), കൊല്ലം (-24), കോട്ടയം (-14), കോഴിക്കോട് (-25), മലപ്പുറം (-25), പാലക്കാട് (-29), പത്തനംതിട്ട (-20), തിരുവനന്തപുരം (-14), തൃശൂർ (-28) എന്നിങ്ങനെയാണ് കണക്ക്. ജൂണില്‍ മാത്രം 25 ശതമാനം മഴക്കുറവ് രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe