ജീവനക്കാർക്ക് വീണ്ടും തിരിച്ചടി; ഗ്രീൻ കാർഡ് അപേക്ഷകൾ താൽക്കാലികമായി നിർത്തി ഗൂഗിൾ

news image
Jan 23, 2023, 11:12 am GMT+0000 payyolionline.in

ദില്ലി: കൂട്ട പിരിച്ചുവിടലുകൾ പ്രഖ്യാപിച്ച് ദിവസങ്ങൾക്ക് ശേഷം ജീവനക്കാർക്ക് മറ്റൊരു തിരിച്ചടി നൽകി ഗൂഗിൾ. തൊഴിലുടമ സ്‌പോൺസർ ചെയ്‌ത ഗ്രീൻ കാർഡ് സ്വന്തമാക്കുന്നതിനുള്ള സുപ്രധാന ഘട്ടമായ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ്  കമ്പനി താൽക്കാലികമായി നിർത്തി. ഇത് സംബന്ധിച്ച ഇമെയിൽ ജീവങ്കക്കാർക്ക് ലഭിച്ചു. ഗൂഗിളിന്റെ ഈ തീരുമാനം വിദേശ തൊഴിലാളികളെ അനിശ്ചിതത്വത്തിലാക്കി.

ഗൂഗിൾ തങ്ങളുടെ വിദേശ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റിനായി അപേക്ഷകൾ അയക്കേണ്ടതില്ലെന്ന് വിദേശങ്ങളിൽ നിന്നുള്ള ജീവനക്കാരോട് നിർദേശിച്ചു. എന്നാൽ ഇത് ഇത് മറ്റ് വിസ അപേക്ഷകളെയോ പ്രോഗ്രാമുകളെയോ ബാധിക്കില്ല,

 

എന്താണ് ഗ്രീൻ കാർഡ്? വിദഗ്ധ തൊഴിലാളികൾക്കു യുഎസിൽ സ്ഥിരമായി താമസിച്ചു ജോലി ചെയ്യുന്നതിനുള്ള പെർമിറ്റാണ് ഗ്രീൻ കാർഡ് (ലീഗൽ പെർമനന്റ് റെസിഡൻസി കാർഡ്). ഗ്രീൻ കാർഡ് ലഭിക്കുന്നതിനുള്ള പ്രക്രിയയിലെ നിർണായകമായ ആദ്യപടിയാണ് PERM ആപ്ലിക്കേഷൻ.

ഗ്രീൻ കാർഡ് (സ്ഥിരമായ താമസം) പ്രക്രിയയിലെ ഒരു നിർണായകമായ ആദ്യപടിയാണ് പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ് ആപ്ലിക്കേഷൻ. വിദഗ്ധ മേഖലയിൽ ജോലി ചെയ്യാൻ യോഗ്യതയുള്ള യുഎസ് തൊഴിലാളികൾ ലഭ്യമല്ലെന്ന് തൊഴിലുടമകൾ തെളിയിക്കണം. ഇത് ഇന്നത്തെ തൊഴിൽ വിപണിയെ പിന്തുണയ്ക്കാൻ ഞങ്ങൾക്ക് കൂടുതൽ ബുദ്ധിമുട്ടുള്ള ഒരു അവസ്ഥയാണ് എന്ന് ഗൂഗിൾ വ്യക്തമാക്കി.

ഗൂഗിൾ ജീവനക്കാർക്ക് അയച്ച ഇമെയിലിൽ പറയുന്നതനുസരിച്ച്, നിരവധി ടെക് കമ്പനികൾ അവരുടെ ജീവനക്കാരെ പിരിച്ചു വിടുന്നു. ഇതോടെ ജോലി അന്വേഷിക്കുന്നവരുടെ എണ്ണത്തിൽ വർധനവുണ്ടായിട്ടുണ്ട്.തൽഫലമായി, മറ്റ് ടെക് കമ്പനികൾക്കൊപ്പം സാങ്കേതിക വിഭാഗത്തിൽ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ് കേസുകളുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെങ്കിലും ഇതിനകം സമർപ്പിച്ച ആപ്ലിക്കേഷനുകൾ
പരിഗണിക്കുമെന്ന് ഗൂഗിൾഅറിയിച്ചു.

നിലവിലെ പ്രോഗ്രാം ഇലക്ട്രോണിക് റിവ്യൂ മാനേജ്‌മെന്റ് നിയമങ്ങൾ 2005 മുതൽ നിലവിലുണ്ട്. ഒരു നിശ്ചിത സമയത്ത് ഒരു നിർദ്ദിഷ്ട സ്ഥലത്ത് ഒരു നിർദ്ദിഷ്ട ജോലി സ്ഥാനത്തിനായി തൊഴിൽ വകുപ്പിൽ (DOL) നിന്ന് സർട്ടിഫിക്കേഷൻ നേടുന്നതിനുള്ള ഒരു അപേക്ഷയാണ് ഇത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe