ജാതി സർവേ റിപ്പോർട്ട് തെലങ്കാന നിയമസഭ ഇന്ന് ചർച്ച ചെയ്യും

news image
Feb 4, 2025, 5:24 am GMT+0000 payyolionline.in

ഹൈ​ദ​രാ​ബാ​ദ്: ജാ​തി സ​ർ​വേ റി​പ്പോ​ർ​ട്ട് ച​ർ​ച്ച ചെ​യ്യാ​ൻ തെ​ല​ങ്കാ​ന നി​യ​മ​സ​ഭ ചൊ​വ്വാ​ഴ്ച ചേ​രും. റി​പ്പോ​ർ​ട്ട് നി​യ​മ​സ​ഭ​യി​ൽ ച​ർ​ച്ച​ക്കാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു​മു​മ്പ് മ​ന്ത്രി​സ​ഭ യോ​ഗം ചേ​രു​ം.

സ​ർ​വേ ന​ട​ത്തി​യ സം​സ്ഥാ​ന ആ​സൂ​ത്ര​ണ വ​കു​പ്പ്, മ​ന്ത്രി എ​ൻ. ഉ​ത്തം കു​മാ​ർ റെ​ഡ്ഡി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള മ​ന്ത്രി​സ​ഭാ ഉ​പ​സ​മി​തി​ക്ക് ഞാ​യ​റാ​ഴ്ച റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചി​രു​ന്നു. സ​ർ​വേ പ്ര​കാ​രം, തെ​ല​ങ്കാ​ന​യി​ലെ മൊ​ത്തം 3.7കോ​ടി ജ​ന​സം​ഖ്യ​യു​ടെ 46.25 ശ​ത​മാ​നം മു​സ്‍ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ ഒ​ഴി​കെ​യു​ള്ള പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ളാ​ണ്. പ​ട്ടി​ക​ജാ​തി (എ​സ്‌.​സി) 17.43 ശ​ത​മാ​ന​വും പ​ട്ടി​ക​വ​ർ​ഗ (എ​സ്‌.​ടി) 10.45 ശ​ത​മാ​ന​വും മു​സ്‌​ലിം​ക​ളി​ൽ പി​ന്നാ​ക്ക വി​ഭാ​ഗ​ങ്ങ​ൾ 10.08 ശ​ത​മാ​ന​വും മ​റ്റ് ജാ​തി​ക​ൾ (ഒ.​സി) 13.31 ശ​ത​മാ​ന​വും മു​സ്‌​ലിം​ക​ളി​ൽ ഒ.​സി വി​ഭാ​ഗ​ക്കാ​ർ 2.48 ശ​ത​മാ​ന​വു​മാ​ണ്. സം​സ്ഥാ​ന​ത്തെ മൊ​ത്തം മു​സ്‍ലിം ജ​ന​സം​ഖ്യ 12.56 ശ​ത​മാ​ന​മാ​ണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe