ജയ്പൂർ :രാഷ്ട്രീയ രജ്പുത് കർണിസേന അധ്യക്ഷൻ സുഖ്ദേവ് സിംഗ് ഗോഗ മേദിയെ വെടിവച്ചു കൊന്നു. ജയ്പൂരിലാണ് സംഭവം . സുഖ്ദേവിന് നേരെ നാലുപേരുള്ള അക്രമിസംഘം രണ്ട് റൗണ്ട് വെടിവച്ചു. കൊലപാതക ശേഷം അക്രമികൾ രക്ഷപ്പെട്ടു.
അക്രമത്തിൽ മറ്റ് രണ്ടുപേർക്ക് പരിക്കേറ്റിട്ടുണ്ട്. ശ്യാം നഗറിലെ സുഖ്ദേവിന്റെ വസതിയിലാണ് കൊലചെയ്യപ്പെട്ടത്. സുഖ്ദേവിനെ കാണണമെന്ന് ആവശ്യപ്പെട്ടാണ് അക്രമികൾ വീട്ടിലെത്തിയത്. സംസാരിച്ചിരിക്കുന്നതിനിടെ വെടിയ്ക്കുകയായിരുന്നു.