ജ​യി​ൽ​പു​ള്ളി​ക​ളെ സന്ദർശിക്കുന്നത് പരിമിതപ്പെടുത്തൽ: വിധി സുപ്രീംകോടതി ശരിവെച്ചു

news image
Jan 10, 2024, 1:38 am GMT+0000 payyolionline.in

ന്യൂ​ഡ​ൽ​ഹി: ജ​യി​ൽ​പു​ള്ളി​ക​ളെ സ​ന്ദ​ർ​ശി​ക്കാ​ൻ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കും സു​ഹൃ​ത്തു​ക്ക​ൾ​ക്കും അ​ഭി​ഭാ​ഷ​ക​ർ​ക്കു​മു​ള്ള അ​വ​സ​രം ആ​ഴ്ച​യി​ൽ ര​ണ്ടു​ത​വ​ണ​യാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ ഡ​ൽ​ഹി ​ഹൈ​കോ​ട​തി വി​ധി സു​പ്രീം​കോ​ട​തി ശ​രി​വെ​ച്ചു.

വി​ചാ​ര​ണ​യി​ലു​ള്ള​വ​ർ​ക്ക് അ​ഭി​ഭാ​ഷ​ക​രെ കാ​ണാ​നു​ള്ള അ​വ​സ​രം പ​രി​മി​ത​പ്പെ​ടു​ത്തു​ന്ന​ത് ഭ​ര​ണ​ഘ​ട​നാ ലം​ഘ​ന​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ്. ജ​യി​ലി​ലെ സൗ​ക​ര്യ​ങ്ങ​ളും ത​ട​വു​കാ​രു​ടെ എ​ണ്ണ​വും പ​രി​ഗ​ണി​ച്ച് സ​ർ​ക്കാ​റി​ന്റെ ന​യ​പ​ര​മാ​യ തീ​രു​മാ​ന​മാ​ണി​തെ​ന്നും ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ൽ ഇ​ട​പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്നും ജ​സ്റ്റി​സു​മാ​രാ​യ ബേ​ല എം. ​ത്രി​വേ​ദി, പ​ങ്ക​ജ് മി​ത്ത​ൽ എ​ന്നി​വ​ര​ട​ങ്ങി​യ ബെ​ഞ്ച് വി​ധി​ച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe