തിരുവനന്തപുരം∙ കെപിസിസിക്ക് സെക്രട്ടറിമാരായി 77 പേരെ നിയമിച്ചു. എഐസിസിയുടെ അനുവാദത്തോടെയാണ് ഇത്രയും പേരെ നിയമിക്കുന്നതെന്ന് കെപിസിസി പുറത്തിറക്കിയ നിയമന ഉത്തരവിൽ പറയുന്നു. മുല്ലപ്പള്ളിയുടെ കാലത്തുള്ള മുഴുവൻ പേരെയും തുടരാൻ അനുവദിച്ചുകൊണ്ടുള്ള നടപടിയാണ് സ്വീകരിച്ചത്. നിലവിലെ 22 ജനറൽ സെക്രട്ടറിമാർക്ക് പുറമെയാണ് ജംബോ കമ്മിറ്റിയിൽ ഉൾപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടത്.
കഴിഞ്ഞ മാസം കെപിസിസി രാഷ്ട്രീയകാര്യ സമിതി പുനഃസംഘടിപ്പിച്ചതിൽ അതൃപ്തിയുമായി ഒരു വിഭാഗം നേതാക്കൾ രംഗത്തു വന്നിരുന്നു. നേതൃത്വവുമായി സഹകരിക്കാത്തവരേയും സമിതിയിൽ ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം. എന്നാൽ എല്ലാ വിഭാഗത്തേയും ഉൾപ്പെടുത്താനാണ് ജംബോ കമ്മിറ്റി രൂപീകരിച്ചതെന്നായിരുന്നു നേതൃത്വത്തിന്റെ വിശദീകരണം