റായ്‌പുർ : ഛത്തീസ്‌ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ച് ബിജെപി. വിഷ്‌ണുഡിയോ സായി സംസ്ഥാന മുഖ്യമന്ത്രിയായി അധികാരമേല്‍ക്കും. നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. മുന്‍കേന്ദ്രമന്ത്രിയും പിസിസി അധ്യക്ഷനുമായിരുന്നു വിഷ്‌ണുഡിയോ സായി. ജഷ്‌പൂര്‍ ജില്ലയിലെ കുങ്കുരി നിയമസഭയില്‍ നിന്നുളള എംഎല്‍എയാണ്.
റായ്‌പുരില്‍ കേന്ദ്ര നിരീക്ഷകരുടെ നേതൃത്വത്തില്‍ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിലാണ് വിഷ്‌ണുദേവ് സായിയെ ഛത്തീസ്‌ഗഡ് മുഖ്യമന്ത്രിയായി തീരുമാനിച്ചത്. സംസ്ഥാനത്ത് രണ്ട് ഉപമുഖ്യമന്ത്രിമാര്‍ കൂടി മന്ത്രിസഭയില്‍ ഉണ്ടാകുമെന്നാണ് സൂചന. മുഖ്യമന്ത്രി പദം ആഗ്രഹിച്ചിരുന്ന രമണ്‍ സിംഗ്, അരുണ്‍ സാവോ അടക്കം നേതാക്കളെ അവഗണിച്ചത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വെല്ലുവിളിയാകുമോയെന്ന ആശങ്ക ബിജെപിക്കുണ്ട്. അതേസമയം തര്‍ക്കം ഏറ്റവും കൂടുതല്‍ രൂക്ഷമായ മധ്യപ്രദേശിലും രാജസ്ഥാനിലും നാളെയാണ് നിയമസഭാ കക്ഷി യോഗം.