ചൈനക്കാരായ ജീവനക്കാർക്ക് വിഴിഞ്ഞത്ത് ഇറങ്ങാൻ അനുമതിയില്ല; ഒരാഴ്ചയായി ക്രെയിനിറക്കാനായില്ല

news image
Oct 19, 2023, 4:31 am GMT+0000 payyolionline.in

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനുള്ള ക്രെയിനുമായി എത്തിയ ചൈനീസ് കപ്പലിന് ഒരാഴ്ചയായിട്ടും ക്രെയിനുകൾ ബെർത്തിൽ ഇറക്കാനായിട്ടില്ല. സർക്കാരിന്റെ സ്വീകരണ പരിപാടി മൂലമാണു നാലു ദിവസം വൈകിയതെങ്കിൽ, മൂന്നു ദിവസമായി തടസ്സം ഫോറിനേഴ്സ് റീജനൽ റജിസ്ട്രേഷൻ ഓഫിസി(എഫ്ആർആർഒ)ന്റെ എതിർപ്പാണെന്നാണു വിവരം. കപ്പലിലെ ചൈനക്കാരായ ജീവനക്കാർക്ക് ബെർത്തിൽ ഇറങ്ങാൻ അനുമതി നൽകേണ്ടത് എഫ്ആർആർഒയാണ്. ക്രെയിൻ ബെർത്തിൽ ഇറക്കുമ്പോൾ കപ്പലിന്റെ സ്ഥാനം ക്രമീകരിക്കുന്നതിനുള്ള വൈദഗ്ധ്യം ചൈനീസ് ക്രൂവിനാണുള്ളത്. അതിന് ഇവർ ബെർത്തിൽ ഇറങ്ങിയേ മതിയാകൂ.

ഇതേ ജീവനക്കാരുടെ സഹായത്തോടെയാണു ചൈനീസ് കമ്പനിയുടെ ഇന്ത്യൻ സ്ഥാപനത്തിലെ ജീവനക്കാർ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു രണ്ടു ക്രെയിനുകൾ ഇറക്കിവച്ചത്. മുന്ദ്രയ്ക്കു തുറമുഖ പദവിയുള്ളതുകൊണ്ടു തടസ്സമുണ്ടായില്ല. നിർമാണഘട്ടത്തിലുള്ള വിഴിഞ്ഞം തുറമുഖത്തിനു തുറമുഖ പദവിയില്ല. ഈ തുറമുഖം വഴി വിദേശരാജ്യത്തു നിന്ന് ഇന്ത്യൻ കരയിൽ ഇറങ്ങാനാകില്ല. ഈ തടസ്സമാണ് എഫ്ആർആർഒ ചൂണ്ടിക്കാട്ടുന്നതെന്നാണു വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe