ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളില്‍ ഒളിമ്പിക്സിനെ വരവേല്‍ക്കാന്‍ ദീപശിഖാ പ്രയാണം നടത്തി

news image
Jul 26, 2024, 11:36 am GMT+0000 payyolionline.in

കൊയിലാണ്ടി: 2024 ജൂലൈ 26ന് തുടങ്ങുന്ന പാരീസ് ഒളിമ്പിക്സിനെ സ്വാഗതം ചെയ്തുകൊണ്ട് ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി സ്കൂളിലെ വിദ്യാർത്ഥികൾ സ്പോർട്സ് ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ ആവേശനിർഭരമായ ദീപശിഖാ പ്രയാണം നടത്തി.

ചെങ്ങോട്ടുകാവ് ഈസ്റ്റ് യുപി സ്കൂളിൽ നിന്ന് ആരംഭിച്ച പ്രയാണം ചെങ്ങോട്ടുകാവ് ടൗണിനെ വലം വച്ചുകൊണ്ട് കാഴ്ചക്കാർക്ക് ഒളിമ്പിക്സിന്റെ വരവ് അറിയിച്ചു സ്കൂൾ പ്രധാന അധ്യാപിക  തേജസി വിജയൻ, സ്പോർട്സ് ക്ലബ് കൺവീനർ  ജാഫർചെയ്‌നോളി, സീനിയർ അസിസ്റ്റൻറ് സുരേഷ് മാസ്റ്റർ, സ്റ്റാഫ് സെക്രട്ടറി ഷംജാ പി കെ, പ്രയാഗ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ദീപശിഖക്കൊപ്പം വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചെണ്ടമേളം കാഴ്ചയ്ക്ക് മിഴിവേകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe