ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു

news image
Jul 21, 2024, 3:54 pm GMT+0000 payyolionline.in

ഇടുക്കി :ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ചെമ്പകത്തൊഴുകുടി സ്വദേശി കണ്ണൻ (47) ആണ് മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചരയോടെ ടാങ്ക് കുടിക്കും ചെമ്പകത്തൊഴു കുടിക്കും ഇടയിലുള്ള വഴിയിൽ വെച്ച് കണ്ണനെ കാട്ടാന ആക്രമി‌ക്കുകയായിരുന്നു. ശബ്ദം കേട്ടെത്തിയ നാട്ടുകാർ ആനയെ തുരത്തിയോടിച്ച ശേഷം കണ്ണനെ അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe