ചികിത്സാപ്പിഴവിനെ തുടര്‍ന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന സംഭവം; 9 വയസുകാരിക്ക് വി.ഡി സതീശൻ ഇന്ന് കൃത്രിമ കൈ കൈമാറും

news image
Feb 1, 2026, 10:49 am GMT+0000 payyolionline.in

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാപ്പിഴവിനെ തുടർന്ന് കൈ മുറിച്ചു മാറ്റേണ്ടി വന്ന 9 വയസുകാരിക്ക് ഇന്ന് പ്രതിപക്ഷ നേതാവ് കൃത്രിമ കൈ കൈമാറും. കൃത്രിമ കൈക്ക് പുറമേ നിരവധി ചികിത്സാ സഹായങ്ങളും സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതീക്ഷയോടെയാണ് വിനോദിനിയും അമ്മയും.

പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈയാണ് മുറിച്ചുമാറ്റിയത്. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചാണ് കുട്ടിയുടെ വലത് കൈ മുറിച്ചുമാറ്റിയത്. അന്വേഷണത്തിന് ഉത്തരവിട്ടെന്നും വീഴ്ച കണ്ടെത്തിയാൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പാലക്കാട് ഡിഎംഒ പറഞ്ഞിരുന്നു.

 

മുറിച്ചുമാറ്റിയ സംഭവത്തിൽ പാലക്കാട് ജില്ലാ ആശുപത്രി പിഴവ് സമ്മതിച്ചിരുന്നു. അന്വേഷണത്തിന് ഹാജരാവാൻ കുടുംബത്തിന് അയച്ച നോട്ടീസിലാണ് ചികിത്സാപ്പിഴവ് സ്ഥിരീകരിക്കുന്നത്

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe