മേപ്പയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പൊതുപരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ ചാവട്ട് മഹല്ല് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. 2026 ബാച്ചിൽ മികച്ച വിജയം കൈവരിച്ച ആഫിയ അഷറഫ് എം.കെ, ആസിംഹാനി പി.കെ എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. മഹല്ല് പ്രസിഡന്റ് പി. കുഞ്ഞമ്മത് വിദ്യാർത്ഥികൾക്കുള്ള ഉപഹാര സമർപ്പണം നിർവ്വഹിച്ചു. മഹല്ല് സെക്രട്ടറി എം.കെ. അബ്ദുറഹിമാൻ മാസ്റ്റർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ഖത്തീബ് വി.കെ. ഇസ്മായിൽ മന്നാനി, പി. അബ്ദുള്ള, കെ.കെ. അബ്ദുൽ സലാം, സി.കെ. മൊയ്തിഹാജി, യു.കെ. അബ്ദുള്ള, സി.ഇ. അഷറഫ് മാസ്റ്റർ, കെ.കെ. മുനീർ മാസ്റ്റർ, എം. അബ്ദുറഹിമാൻ, എം.പി. ആഷിദ്, സി.കെ. മുഹമ്മദ്, ടി.കെ. മുഹമ്മദ് എന്നിവർ സംസാരിച്ചു.
ചാവട്ട് മഹല്ലിൽ ഉന്നത വിജയികളെ അനുമോദിച്ചു
Jul 26, 2026, 6:45 am GMT+0000
payyolionline.in
അഴിമതി ആരോപണങ്ങളെ തുടർന്ന് മിൽമ തിരുവനന്തപുരം യൂണിയൻ പിരിച്ചുവിട്ടു
മലപ്പുറം കുറ്റിപ്പുറത്ത് ബസ് ഡിവൈഡറിലിടിച്ച് തലകീഴായി മറിഞ്ഞു; ഒരാൾ മരിച്ചു, ..
