തൃശൂർ: ചാലക്കുടിയിൽ റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ മരിച്ച നിലയിൽ. റിട്ടയേർഡ് വനംവകുപ്പ് ഉദ്യോഗസ്ഥൻ സെയ്ത് (68) ആണ് മരിച്ചത്. ചാലക്കുടി ആനമല ജംക്ഷനിൽ ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കു പരുക്കേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മരണകാരണം വ്യക്തമല്ല. ഇന്നലെ ഈ ഭാഗത്ത് ഇവർ മദ്യപിച്ചതായി ചിലർ വ്യക്തമാക്കുന്നു. ഇദ്ദേഹത്തൊടൊപ്പം ഒന്നിച്ചു മദ്യപിച്ചവരെ പൊലീസ് തിരയുന്നു. മദ്യപാനത്തിനിടയിലുണ്ടായ തർക്കമാണോ അതോ കാലു തെറ്റി വീണ് തലക്ക് പരിക്കേറ്റതാണോ എന്നും പരിശോധിക്കുന്നതായി പൊലീസ് വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.