ചായക്കപ്പിലെ കൂട്ടുകാരന് വിട; പാർലെ-ജിയുടെ പഴയ ഫാക്ടറി അടച്ചുപൂട്ടുന്നു

news image
Feb 4, 2026, 3:48 am GMT+0000 payyolionline.in

ചായക്കപ്പിനൊപ്പം കൈ നീളുമ്പോൾ ആദ്യം മനസ്സിലെത്തുന്ന ബിസ്ക്കറ്റാണ് പാർലെ-ജി. തലമുറകളെ ബന്ധിപ്പിച്ച ആ ലളിതമായ മധുരം ഇന്ന് ഒരു വാർത്തയിലൂടെ നൊമ്പരമായി മാറുകയാണ്. മുംബൈയിലെ വൈൽ പാർലെയിൽ സ്ഥിതിചെയ്യുന്ന പാർലെ-ജിയുടെ ഏറ്റവും പഴയ ഫാക്ടറി അടച്ചുപൂട്ടുന്നു എന്ന അറിയിപ്പാണ് രാജ്യത്തുടനീളം വികാരതരംഗമാകുന്നത്.

ഒരു ഫാക്ടറി പൂട്ടലല്ല ഇത്; കോടിക്കണക്കിന് ഇന്ത്യക്കാരുടെ ബാല്യവും ഓർമ്മകളും ചേർന്ന ഒരു കാലഘട്ടത്തിന്റെ അവസാനമാണ്. കെട്ടിടം നിലനിൽക്കാതിരുന്നാലും, അവിടെ നിന്നുയർന്ന ബിസ്ക്കറ്റിന്റെ മണവും ഓർമ്മകളുടെ ചൂടും കാലം മാറിയാലും മായില്ല.

മിഠായികൾ ഉണ്ടാക്കി തുടങ്ങിയ പാർലെ കമ്പനി 1939-ലാണ് ബിസ്ക്കറ്റ് നിർമ്മാണത്തിലേക്ക് മാറുന്നത്. പിന്നീട് നമ്മൾ ഇരുകൈയും നീട്ടി സ്വീകരിച്ച മൊണാക്കോ, ഹൈഡ് ആൻഡ് സീക്ക്, മെലഡി, കിസ്മി എന്നിവയൊക്കെ പാർലെയിൽ നിന്ന് പിറന്നവയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe