ചാംപ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ പാക്കിസ്ഥാൻ ത്രില്ലർ. ഇന്ത്യയുടെ ലക്ഷ്യം സെമിഫൈനലെങ്കിൽ, പാക്കിസ്ഥാന്, ടൂർണമെന്റിലെ നിലനിൽപ്പിനായുള്ള ജീവൻമരണ പോരാട്ടമാണ്. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ ഇന്ത്യൻ സമയം ഉച്ചയ്ക്ക് രണ്ടരമുതലാണ് മൽസരം.
ബംഗ്ലദേശിനെ ആറുവിക്കറ്റിന് തോൽപിച്ചെത്തുന്ന ഇന്ത്യയും ന്യൂസിലൻഡിനോട് 60 റൺസിന് തോറ്റെത്തുന്ന പാക്കിസ്ഥാനും. ചാംപ്യൻസ് ട്രോഫിയിൽ ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോൾ ഇന്ത്യയെ തോൽപിച്ച് കപ്പുമായാണ് പാക്കിസ്ഥാൻ മടങ്ങിയത്. ആ മികവിന്റെ ഇരട്ടി പുറത്തെടുക്കണം പാക്കിസ്ഥാന് ടൂർണമെന്റിൽ നിലനിൽക്കണമെങ്കിൽ ആദ്യമൽസരത്തിലെ പ്രകടനം സൂചനയായി കണ്ടാൽ ക്യാപ്റ്റൻ രോഹിത്തിന്റെ ഫോമിൽ ആശങ്കവേണ്ട. 36 പന്തിൽ 41 റൺസ്.
മറുവശത്ത് 321 റൺസ് പിന്തുടരുമ്പോൾ 90 പന്തിൽ 64 റൺസ് നേടിയ ബാബർ അസമിനെ ആരാധകർ ക്രൂശിലേറ്റിക്കഴിഞ്ഞു. പരുക്കേറ്റ ഫകർ സമാൻ പുറത്തായതും പാക്കിസ്ഥാന് കനത്ത തിരിച്ചടിയായി. ആദ്യ മൽസരത്തിൽ നിന്ന ആകെ പോസിറ്റീവ് 69 റൺസെടുത്ത മധ്യനിര ബാറ്റർ ഖുഷ്‌ദിൽ ഷാ പാക്കിസ്‌ഥാനെതിരെ എന്നും മിന്നിച്ചിട്ടുള്ള വിരാട് കോലി കൂടി റൺസ് കണ്ടെത്തണമെന്നേ ഇന്ത്യൻ ആരാധകർ ആഗ്രഹിക്കുന്നുള്ളു. അഞ്ചുവിക്കറ്റുമായി മുഹമ്മദ് ഷമിയും കൂടെനിന്ന ഹർഷിദ് റാണയും ബംഗ്ലദേശിനെതിരെ ബുഗ്മയുടെ കുറവറിയിച്ചില്ല.
മറുവശത്ത് തല്ലുവാങ്ങിക്കൂട്ടിയാണ് ഷഹീൻ അഫ്രീദി നയിക്കുന്ന പാക്ക് പേസ് നിര വരുന്നത്.