‘ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവം, ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു, വധശിക്ഷ നൽകണം’; ഷാരോൺ കേസിൽ പ്രോസിക്യൂഷൻ

news image
Jan 18, 2025, 7:07 am GMT+0000 payyolionline.in

നെ​യ്യാ​റ്റി​ൻ​ക​ര: ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മക്ക് ചെകുത്താന്റെ സ്വഭാവമെന്ന് കോ​ട​തിയിൽ പ്രോസിക്യൂഷൻ വാദം. സ്വകാര്യ ചിത്രങ്ങൾ കാണിച്ച് ഗ്രീഷ്മയെ ബ്ലാക്ക് മെയിൽ ചെയ്തെന്ന് പ്രതിഭാഗവും ചൂണ്ടിക്കാട്ടി. നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ കോ​ട​തിയിൽ നടത്തിയ അന്തിമവാദത്തിലാണ് പ്രോസിക്യൂഷനും പ്രതിഭാഗവും ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

ഒരു ചെറുപ്പക്കാരന്റെ സ്നേഹത്തെ കൊന്നു. സ്നേഹം നടിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ക്രൂരനായ ഒരു കുറ്റവാളിക്ക്‌ മാത്രമേ ഇത്തരത്തിൽ ഒരു കൃത്യം ചെയ്യാൻ കഴിയുകയുള്ളൂ. കൃത്യമായ ആസൂത്രണത്തോടെയാണ് കൃത്യം നടപ്പാക്കിയത്. അതിനായി ഇന്‍റർനെറ്റിൽ സെർച്ചിങ് നടത്തി. 11 ദിവസം ഷാരോൺ അനുഭവിച്ച വേദന ഡോക്ടർമാരുടെ മൊഴിയിൽ തന്നെയുണ്ട്.

മുൻകൂട്ടി നിശ്ചയിച്ച കൊലപാതകമാണിത്, അവിചാരിതമല്ല. വിദ്യാസമ്പന്നയായ യുവതി വിവരങ്ങൾ ദുരുപയോഗം ചെയ്തു. ഷാരോണിനും സ്വപ്നങ്ങൾ ഉണ്ടായിരുന്നു. ആ സ്വപ്നങ്ങളാണ് ഗ്രീഷ്മ തകർത്തത്. പ്രതി ദയ അർഹിക്കുന്നില്ല. മാപ്പ് അർഹിക്കുന്ന കുറ്റമല്ല ചെയ്തിരിക്കുന്നത്. അപൂർവങ്ങളിൽ അപൂർവമായ കേസാണ്. ഗ്രീഷ്മക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.

ആത്മാർഥമായാണ് ഷാരോണിനെ ഗ്രീഷ്മ പ്രണയിച്ചതെന്ന് പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ചൂണ്ടിക്കാട്ടി. ഷാരോണിന് സാമൂഹ്യവിരുദ്ധ പശ്ചാത്തലമുണ്ട്. നല്ല ബന്ധമുള്ളപ്പോൾ കൈവശപ്പെടുത്തിയ സ്വകാര്യ ചിത്രങ്ങൾ ഉപയോഗിച്ച് പിന്നീട് ബ്ലാക്ക് മെയിൽ ചെയ്തു. ബന്ധം മോശമായപ്പോൾ പിന്മാറാൻ ശ്രമിച്ചു. എന്നാൽ, ബ്ലാക്ക് മെയിൽ ചെയ്ത് ഷാരോൺ പിന്നാലെ വന്നു. ഗ്രീഷ്മക്ക് തുടർന്ന് പഠിക്കണമെന്നും ശിക്ഷയിൽ ഇളവ് നൽകണമെന്നും അഭിഭാഷൻ വ്യക്തമാക്കി. കേസിൽ ഗ്രീ​ഷ്മക്കും അ​മ്മാ​വ​നുമുള്ള ശിക്ഷ തിങ്കളാഴ്ച കോടതി വിധിക്കും.

വീ​ട്ടി​ലേ​ക്ക്​ വി​ളി​ച്ചു​ വ​രു​ത്തി കാ​മു​ക​ൻ ഷാ​രോ​ൺ രാ​ജി​നെ​​ കീ​ട​നാ​ശി​നി ക​ല​ർ​ത്തി​യ ക​ഷാ​യം കു​ടി​പ്പി​ച്ച്​ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ കാ​മു​കി ഗ്രീ​ഷ്മ​യും അ​മ്മാ​വ​ൻ നി​ർ​മ​ല കു​മാ​ര​ൻ നാ​യ​രും കു​റ്റ​ക്കാ​രാണെന്ന്​ നെ​യ്യാ​റ്റി​ൻ​ക​ര അ​ഡീ​ഷ​ന​ൽ സെ​ഷ​ൻ കോ​ട​തി കഴിഞ്ഞ ദിവസമാണ് ക​ണ്ടെ​ത്തിയത്. ഒ​ന്നാം പ്ര​തി പാ​റ​ശ്ശാ​ല തേ​വി​യോ​ട് പൂ​മ്പ​ള്ളി​ക്കോ​ണം ശ്രീ​നി​ല​യ​ത്തി​ൽ ഗ്രീ​ഷ്മ (22) ക്കെ​തി​രെ കൊ​ല​പാ​ത​കം, ഗൂ​ഢാ​ലോ​ച​ന, തെ​ളി​വു ന​ശി​പ്പി​ക്ക​ൽ തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ളെ​ല്ലാം തെ​ളി​ഞ്ഞു.

എ​ന്നാ​ൽ, ഗ്രീ​ഷ്മ​യു​ടെ അ​മ്മ​യും കേ​സി​ലെ ര​ണ്ടാം പ്ര​തി​യു​മാ​യ സി​ന്ധു​വി​നെ സം​ശ​യ​ത്തി​ന്റെ ആ​നു​കൂ​ല്യ​ത്തി​ൽ വെ​റു​തെ​വി​ട്ടു. തെ​ളി​വ്​ ന​ശി​പ്പി​ച്ച​തി​നും ഗൂ​ഢാ​ലോ​ച​ന കു​റ്റ​ത്തി​നു​മാ​ണ്​ ഗ്രീ​ഷ്മ​യു​ടെ അ​മ്മാ​വ​നും കേ​സി​ലെ മൂ​ന്നാം പ്ര​തി​യു​​മാ​യ നി​ർ​മ​ല​കു​മാ​ര​ൻ നാ​യ​ർ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ക​ണ്ടെ​ത്തി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe