ഗാസയിൽ കുടുങ്ങിയ നാല് ഇന്ത്യക്കാരെ ഇപ്പോൾ ഒഴിപ്പിക്കാനാകില്ല: വിദേശകാര്യ മന്ത്രാലയം

news image
Oct 19, 2023, 3:29 pm GMT+0000 payyolionline.in

ന്യൂഡൽഹി: ഗാസയിൽ കുടുങ്ങിയ നാല്  ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ ഇപ്പോൾ ബുദ്ധിമുട്ടാണെന്ന് വിദേശകാര്യ മന്ത്രാലയം. സാഹചര്യം അനുകൂലമായാൽ ഉടൻ തന്നെ അവരെ തിരിച്ചുകൊണ്ടുവരാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.  ഗാസയിലെ സ്ഥിതിഗതികൾ കാരണം ഒഴിപ്പിക്കൽ വളരെ ബുദ്ധിമുട്ടാണെന്നും എന്നാൽ അവസരം കിട്ടിയാൽ ഉടൻ തന്നെ അവരെ പുറത്തെത്തിക്കുമെന്നും വിദേശ കാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe