തിരുവനന്തപുരം∙ സെപ്റ്റംബറിലെ ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ ആരംഭിക്കും. പെൻഷൻ വിതരണത്തിനായി സർക്കാർ ആകെ 1,068.79 കോടി രൂപ അനുവദിച്ചു. ക്ഷേമപെൻഷൻ വിതരണത്തിനായി 957.93 കോടി രൂപയും വിവിധ ക്ഷേമനിധി ബോർഡുകൾ വഴിയുള്ള പെൻഷൻ വിതരണത്തിനായി 110.86 കോടി രൂപയുമാണ് അനുവദിച്ചത്.
ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ; 1,068 കോടി രൂപ അനുവദിച്ചു
Sep 23, 2026, 12:35 pm GMT+0000
payyolionline.in
