കോവിഡിന്റെ വകഭേദങ്ങൾ; വികസിപ്പിച്ച പുതിയ വാക്സിനെടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം

news image
Jan 3, 2024, 1:37 pm GMT+0000 payyolionline.in

ജിദ്ദ: കോവിഡിന്റെ വിവിധ വകഭേദങ്ങൾ വീണ്ടും റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതിനെതിരെ വികസിപ്പിച്ച പുതിയ വാക്സിനെടുക്കാൻ നിർദേശിച്ച് സൗദി ആരോഗ്യ മന്ത്രാലയം. കോവിഡ് വൈറസിൽ നിന്നുള്ള സങ്കീർണതകൾ തടയുന്നതിനും അതിന്റെ വകഭേദങ്ങൾ പ്രതിരോധിക്കാനും വികസിപ്പിച്ച വാക്സിന് സാധിക്കുമെന്ന് പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) സ്ഥിരീകരിച്ചു.

18 വയസ്സിന് മുകളിലുള്ളവർക്ക് നിലവിൽ വാക്സിൻ ലഭ്യമാണ്. ആരോഗ്യ മന്ത്രാലയത്തിന്റെ ‘സിഹത്തി ആപ്ലിക്കേഷൻ’ വഴി വാക്സിനെടുക്കാനായി ബുക്ക് ചെയ്യണം. എന്നാൽ ഗർഭിണികൾ, 50 വയസിന് മുകളിൽ പ്രായമുള്ളവർ, രോഗികളുമായി നേരിട്ട് ഇടപെടുന്ന ആരോഗ്യ പ്രവർത്തകർ, അർബുദം ഉൾപ്പെടെ വിട്ടുമാറാത്ത രോഗമുള്ളവർ, അമിതവണ്ണം കാരണം അപകടസാധ്യത ഉള്ളവർ എന്നിവർക്കാണ് നിലവിൽ മുൻഗണന ലഭിക്കുക. കോവിഡിനെതിരെ നേരത്തെ എത്ര ഡോസ് വാക്‌സിൻ എടുത്താലും പുതിയ വാക്‌സിൻ എടുക്കാമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe