കോഴിക്കോട് വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കുന്നതിന് നടപടി സ്വീകരിക്കാൻ ഉത്തരവ്

news image
Jun 6, 2023, 10:11 am GMT+0000 payyolionline.in

തിരുവനന്തപുരം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകാൻ ഉത്തരവ്. വിമാനത്താവളത്തിന്റെ റൺവേ ആൻഡ് സേഫ്റ്റി ഏരിയ വിപുലീകരണത്തിനായി കണ്ടെത്തിയ മലപ്പുറം ജില്ലയിലെ പള്ളിക്കൽ, നെടിയിരുപ്പ് വില്ലേജുകളിൽ ഉൾപ്പെട്ട 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതിന് നടപടികളുമായി മുന്നോട്ട് പോകുന്നതിന് അനുമതി നൽകിയാണ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന്റെ ഉത്തരവ്.

വിദഗ്ധ സമിതിയുടെ ശുപാർശ, സാമൂഹ്യാഘാത പഠന റിപ്പോർട്ട്, മലപ്പുറം കലക്ടറുടെ റിപ്പോർട്ട് എന്നിവയുടെ അടിസ്ഥാനത്തിലാണ് ഉത്തരവിട്ടത്. 14.5 ഏക്കർ ഭൂമിയിൽ നെൽവയൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ 2008-ലെ കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ ചട്ടങ്ങൾ പാലിച്ച് പരിവർത്തനം ചെയ്യാവൂ എന്ന വ്യവസ്ഥക്കു വിധേയമായി 2013-ലെ എൽ എ.ആർ ആർ നിയമപ്രകാരം ഏറ്റെടുക്കൽ നടപടി തുടരാം.

ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ സാമൂഹ്യാഘാത പഠനം നടത്തുന്നതിയിരുന്നു. സർക്കാർ ഉത്തരവ് പ്രകാരം തിരുവനന്തപുരം സെന്റർ ഫോർ മാനേജ്മെന്റ് ഡവലൊപ്മെന്റ് എന്ന ഏജൻസിയെയാണ് ചുമതലപ്പെടുത്തിയത്.2013-ലെ എൽ.എ.ആർ.ആർ നിയമത്തിലെ വകുപ്പ് അഞ്ച് പ്രകാരം ബാധിക്കപ്പെടുന്ന കുടുംബങ്ങളുടെ ആവലാതികൾ കേൾക്കുന്നതിന് പബ്ലിക് ഹിയറിംഗ് നടത്തിയിരുന്നു.

നിയമത്തിലെ വകുപ്പ് ആറ് പ്രകാരം സാമൂഹ്യാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് നൽകി.സർക്കാർ വെബ് സൈറ്റിലും ജില്ലാ ഭരണകൂടത്തിന്റെ വെബ് സൈറ്റിലും റിപ്പോർട്ട് ചെയ്തിരുന്നു. നിയമത്തിലെ വകുപ്പ് ഏഴ് പ്രകാരം സാമൂഹ്യാഘാത പഠനം വിലയിരുത്തുന്നതിനായി മലപ്പുറം കലക്ടർ വിദഗ്ധ സമിതിയെ രൂപീകരിച്ചിരുന്നു.

നിയമത്തിലെ വകുപ്പ് എട്ട് പ്രകാരം ഭൂമി ഏറ്റെടുക്കുന്നതിനുള്ള ശുപാർശയും സാമൂഹ്യാഘാത പഠന റിപ്പോർട്ടും മലപ്പുറം കലക്ടർ പരിശോധിച്ച് ശുപാർശ സഹിതം സർക്കാരിന് സമർപ്പിച്ചു. അതിന്റെ അടസ്ഥാനത്തിലാണ് റവന്യു വകുപ്പിന്റെ ഉത്തരവ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe