കോഴിക്കോട്∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ആദിവാസി തൂങ്ങിമരിച്ചു. വയനാട് ചെറുകാട്ടൂർ പുലമൂലവീട് അണ്ണന്റെ മകൻ സനൽകുമാർ (46) ആണ്, മെഡിസിൻ വാർഡാക്കി മാറ്റിയ പഴയ അത്യാഹിത വിഭാഗത്തിലെ ഉപയോഗിക്കാത്ത ഇസിജി മുറിയിൽ മുണ്ട് ഉപയോഗിച്ച് തൂങ്ങിയത്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം. ആശുപത്രി ജീവനക്കാരും മറ്റും ചേർന്ന് ഉടനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വൈകിട്ട് അഞ്ചരയോടെ മരിച്ചു. പനിയും വയറുവേദനയുമായി ശനിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഭാര്യയും മക്കളുമുണ്ട്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ – 1056, 0471- 2552056)