കോഴിക്കോട്: മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് ശേഷം ലൈംഗിക പീഡനത്തിനിരയായ യുവതി നീതി തേടി കോഴിക്കോട് സിറ്റി പോലീസ് കമ്മിഷണർക്ക് പരാതി നൽകി.
പീഡനക്കേസ് അട്ടിമറിക്കാൻ ഭീഷണിപ്പെടുത്തിയ ആശുപത്രി ജീവനക്കാരെ തിരിച്ചെടുക്കാനുള്ള മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തീരുമാനിച്ചതിനെതിരെയാണ് പരാതി. കേസന്വേഷണം ശരിയായി മുന്നോട്ടുകൊണ്ടുപോകുമെന്ന് ഉറപ്പ് ലഭിച്ചതായി യുവതി പറഞ്ഞു.