കോഴിക്കോട് മെഡിക്കല്‍ കോളേജ് പുതിയ ബ്ലോക്ക് കേന്ദ്രആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്യണം: അഡ്വ.വി.കെ.സജീവന്‍

news image
Jan 22, 2023, 7:14 am GMT+0000 payyolionline.in

കോഴിക്കോട് :പ്രധാമന്ത്രി സ്വാസ്ഥ്യ യോജനപ്രകാരം 195 കോടി രൂപ ചിലവില്‍ പണിത അത്യാധുനിക സൗകര്യങ്ങളോടുകൂടിയ മെഡിക്കല്‍ കോളേജ് പുതിയ ബ്ലോക്കിന്‍റെ ഉദ്ഘാടനം കേന്ദ്ര ആരോഗ്യമന്ത്രിയെക്കൊണ്ട് ചെയ്യിക്കണമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ ആവശ്യപ്പെട്ടു. കൊറോണ സമയത്ത് പണിപൂര്‍ത്തിയാവാഞ്ഞിട്ടും ഈ ബില്‍ഡിംഗ് വളരെയധികം ഉപകാരപ്പെട്ടിരുന്നു.

പ്രധാനമന്ത്രി സ്വാസ്ഥ്യ സുര ക്ഷാ യോജന പ്രകാരം 195 കോടി ചെലവഴിച്ചാണ് 16,263 ചതുരശ്ര മീറ്റർ വിസ്തൃതിയി ലായി ആറ് നിലകളിയായി കെട്ടിടസമുച്ചയം നിർമിച്ചത്. കേന്ദ്ര സർക്കാരിന്റെ 80 ശത മാനവും സംസ്ഥാനത്തിന്റെ 20 ശതമാനവും ചെലവഴിച്ച് പണിത കോംപ്ലക്സിൽ 15 മീറ്റർ വീതിയിൽ രണ്ട് പ്രധാന കവാടങ്ങൾ, 10 ഐ.സി.യു 19 ഓപ്പറേഷൻ തിയേറ്റർ അടക്കം 430 ബെഡ്ഡുകളാണുള്ളത്. .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe