കോഴിക്കോട് മാങ്കാവിൽ ഞട്ടിപ്പിക്കുന്ന സംഭവം ; 10 മാസം പ്രായമായ കുഞ്ഞിനു നേരെ ലൈംഗികാതിക്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

news image
May 19, 2023, 11:02 am GMT+0000 payyolionline.in

കോഴിക്കോട്: മാങ്കാവിൽ 10 മാസം പ്രായമായ പെൺകുഞ്ഞിനു നേരെ ലൈംഗികാതിക്രമം. മനസാക്ഷിയെ ഞെട്ടിച്ച സംഭവത്തിൽ ഇതര സംസ്ഥാനക്കാരനായ ലോട്ടറി കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ആ​ന്ധ്ര സ്വദേശി ശശിധരൻ(76) ആണ് പിടിയിലായത്. ഇയാൾക്കെതിരെ കസബ പൊലീസ് പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.

മാങ്കാവ് എസ്.ബി.ഐ എ.ടി.എം കൗണ്ടറിന് മുൻവശത്ത് വെച്ചാണ് ഇയാൾ കുഞ്ഞിനു നേരെ അതിക്രമം നടത്തിയത്. കുഞ്ഞിനെയും കൊണ്ട് മാതാപിതാക്കൾ എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ എത്തിയതായിരുന്നു. മാതാവിന്റെ കൈയിലായിരുന്നു കുഞ്ഞിനു നേരെയാണ് അതിക്രമം നടത്തിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe