കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ റോഡരികില്‍ നിര്‍ത്തിയിട്ട കാറിന് തീപിടിച്ചു. ചേവായൂര്‍ സ്വദേശി ബഷീറിന്റെ കാറാണ് കത്തിനശിച്ചത്. വയനാട് റോഡില്‍ സി.എച്ച് പള്ളിക്ക് സമീപം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കാര്‍ പൂര്‍ണമായും കത്തി നശിച്ചു.
കാര്‍ നിര്‍ത്തിയിട്ട ശേഷം ബഷീർ സമീപത്തെ കടയിലേക്ക് സാധനം വാങ്ങാൻ പോയ സമയത്തായിരുന്നു കാറിന് തീപിടിച്ചത്. ഉടനെ നാട്ടുകാരുടെ നേതൃത്വത്തില്‍ തീ അണയ്ക്കാനുള്ള ശ്രമം ആരംഭിച്ചിരുന്നുവെങ്കിലും ഫലം കണ്ടില്ല. വിവിരമറിഞ്ഞ് ഫയര്‍ഫോഴ്സ് സ്ഥലത്ത് എത്തുമ്പോഴേക്കും കാർ പൂര്‍ണമായി കത്തിനശിച്ചു.
കാറിന് തീപിടിക്കുന്നത് കണ്ട ഉടനെ കാറിന് സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ ഉടനെ മാറ്റിയതിനാല്‍ വന്‍ അപകടം ഒഴിവായി.
