കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ റെഡ് അലർട്ട്; ഷോക്കേറ്റ് ഇന്ന് 2 മരണം

news image
Jul 16, 2024, 1:11 pm GMT+0000 payyolionline.in

തിരുവനന്തപുരം: കാലവർഷം വീണ്ടും ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം. രണ്ട്  ജില്ലകളിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ഉണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം  ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. നാളെയും മലപ്പുറം മുതൽ കാസർകോട് വരെയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ട് ആണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe