കോഴിക്കോട് കടന്നൽ കുത്തേറ്റ് തെങ്ങുകയറ്റ തൊഴിലാളി മരിച്ചു

news image
Sep 18, 2026, 12:39 pm GMT+0000 payyolionline.in

കോഴിക്കോട്: ചക്കിട്ടപാറയിൽ ജോലിക്കിടെ കടന്നൽ കുത്തേറ്റ തെങ്ങുകയറ്റ തൊഴിലാളി മരണപ്പെട്ടു. മുതുകാട് അന്നച്ചാംകണ്ടി മധു (49) ആണ് ചികിത്സയിലിരിക്കെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരണമടഞ്ഞത്. വ്യാഴാഴ്ച ഉച്ചയ്ക്ക് ചക്കിട്ടപാറ പന്തിരിക്കരയിലുള്ള കൃഷിയിടത്തിൽ തെങ്ങിൽ കയറുന്നതിനിടെയാണ് മധുവിന് കടന്നലിന്റെ കുത്തേറ്റത്.ഭാര്യ: ഗ്രീഷ്മ (യു.എ.ഇ.). മക്കൾ: കൃഷ്ണ മധു, കാർത്തിക് മധു. സഹോദരങ്ങൾ: സത്യൻ, മിനി, സുനിൽ, സിനി. സംസ്‌കാരം വെള്ളിയാഴ്ച രാത്രി ഒൻപതിന് നടക്കും.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe