കോഴിക്കോട് ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങി യുവാവ്; ട്രാക്കിൽ വീണു, കാൽ മുട്ടിനു താഴെ നഷ്ടമായി

news image
Jun 25, 2026, 5:10 am GMT+0000 payyolionline.in

കോഴിക്കോട് : ഓടുന്ന ട്രെയിനിന്റെ പടിയിൽ ഇരുന്ന് ഉറങ്ങിയ യുവാവ് വീണ് ഇടതുകാൽ മുട്ടിനു താഴെ നഷ്ടമായി. മാഹി അഴിയൂർ സ്കൂളിനു സമീപം അൻസാറിനാണ് (38) ഗുരുതര പരുക്കേറ്റത്. ഉച്ചയ്ക്ക് 12.30 ഓടെ തിരുവനന്തപുരം– മംഗലാപുരം ഏറനാട് എക്സ്പ്രസിൽ നിന്നാണ് അൻസാർ വീണത്.

ട്രെയിൻ കോഴിക്കോട് സ്റ്റേഷനിൽ എത്താറായപ്പോഴാണ് ഇയാൾ ട്രെയിനിൽ നിന്ന് വീണത്. ഉടൻ റെയിൽവേ പൊലീസും റെയിൽവേ സംരക്ഷണ സേനയുമെത്തി തുടർ നടപടി സ്വീകരിച്ചു. 108 ആംബുലൻസിൽ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കാൽപാദം ട്രാക്കിൽ നിന്നും കിട്ടിയിരുന്നു. അൻസാറിനൊപ്പം കാൽപാദവും ആശുപത്രിയിലെത്തിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe