കോഴിക്കോട്: ജില്ലയിൽ തദ്ദേശ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ചൊവ്വാഴ്ച നടന്ന കൊട്ടിക്കലാശത്തിന് സി.പി.എം പ്രവർത്തകൻ എത്തിയത് കത്തിയുമായി. ഓമശ്ശേരി സ്വദേശിയാണ് കത്തിയുമായി എത്തിയത്.
കൊട്ടിക്കലാശത്തിനിടെ ഇയാൾ കോൺഗ്രസ് പ്രവർത്തകനു നേരെ ഓടിയടുക്കുകയായിരുന്നു. തുടർന്ന് സി.പി.എം പ്രവർത്തകർ ചേർന്ന് ഇയാളെ പിടിച്ചുമാറ്റുകയായിരുന്നു.
