കോട്ടയം എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരു മരണം; ഒരാൾക്ക് ഗുരുതര പരിക്ക്

news image
May 19, 2023, 5:13 am GMT+0000 payyolionline.in

കോട്ടയം: എരുമേലിയിൽ കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. കണമല സ്വദേശി പുറത്തേൽ ചാക്കോ (65) ആണ് മരിച്ചത്. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതര പരിക്കേറ്റു. പ്ലാവനക്കുഴിയിൽ തോമസിന് (60) ആണ് പരിക്കേറ്റത്.

രാവിലെ എട്ടുമണിയോടെ കണമല അട്ടിവളവിലാണ് സംഭവം. വീടിന്‍റെ സമീപത്ത് ഇരിക്കുകയായിരുന്ന ചാക്കോയെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ചാക്കോ സംഭവ സ്ഥലത്ത് തന്നെ മരിച്ചു.

തുടർന്ന് തോട്ടത്തിൽ ജോലി ചെയ്തു കൊണ്ടിരുന്ന തോമസിനെയും കാട്ടുപോത്ത് ആക്രമിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയാളുടെ നില ഗുരുതരമാണ്. തോമസിന്‍റെ കാലിനാണ് പരിക്കേറ്റത്.

ആക്രമണത്തിന് ശേഷം കാട്ടുപോത്ത് കാടിനുള്ളിലേക്ക് തിരികെ പോയി. പൊലീസും വനം വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. സംഭവത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe