കോട്ടക്കലിൽ ‘നക്ഷത്ര തിളക്കം 2026’; ഉന്നത വിജയികളെ ആദരിച്ചു; എസ്.വി. അബ്ദുള്ള – സാജിദ് പുത്തലത്ത് അനുസ്മരണവും നടന്നു

news image
Jun 22, 2026, 2:53 pm GMT+0000 payyolionline.in

പയ്യോളി: കോട്ടക്കലിൽ എസ്.എസ്.എൽ.സി, പ്ലസ് ടു, വിവിധ മദ്രസ്സാ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികൾക്കായി സ്നേഹ വീഥി റിലീഫ് സെൽ സംഘടിപ്പിച്ച ‘നക്ഷത്ര തിളക്കം 2026’ അനുമോദന സദസ്സും ഉപഹാര സമർപ്പണവും നടന്നു. മുൻ എം.എസ്.എഫ്. സംസ്ഥാന പ്രസിഡന്റും എസ്.ടി.യു. സംസ്ഥാന ട്രഷററുമായിരുന്ന അന്തരിച്ച എസ്.വി. അബ്ദുള്ള, കഴിഞ്ഞ മാസം അകാലത്തിൽ വിടപറഞ്ഞ മുൻ മുനിസിപ്പൽ യൂത്ത് ലീഗ് ട്രഷററുമായിരുന്ന സാജിദ് പുത്തലത്ത് എന്നിവരുടെ അനുസ്മരണവും ചടങ്ങിനോടനുബന്ധിച്ച് സംഘടിപ്പിച്ചു.

പയ്യോളി മുനിസിപ്പൽ ചെയർപേഴ്സൺ എൻ. സാഹിറ പരിപാടി ഉദ്ഘാടനം ചെയ്തു. സ്നേഹ വീഥി മുഖ്യ രക്ഷാധികാരി സി.പി. സദഖത്തുള്ള ചടങ്ങിൽ അധ്യക്ഷത വഹിച്ചു. എസ്.വി. അബ്ദുള്ള ഫൗണ്ടേഷൻ ചെയർമാൻ കെ.കെ. മഹ്മൂദ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിലിന്റെ മികച്ച രക്തദാതാവിനുള്ള അവാർഡ് കരസ്ഥമാക്കിയ കോട്ടക്കൽ സ്വദേശി മുദസ്സിറിനുള്ള ഉപഹാര സമർപ്പണവും അദ്ദേഹം നിർവ്വഹിച്ചു.

തുടർന്ന് വിദ്യാർത്ഥികൾക്കായി മുഹമ്മദ് ജമീൽ മോട്ടിവേഷൻ ക്ലാസ് നയിച്ചു. പയ്യോളി നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി ചെയർമാൻ പി. കുഞ്ഞാമു, സി.ടി. അബ്ദുറഹ്മാൻ, എം.എ. അബ്ദുള്ള, സി.പി. ശംസുദ്ധീൻ, പി.വി. അജ്നാസ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സി.പി. ഷാനവാസ് മാസ്റ്റർ സ്വാഗതവും എസ്.വി. ഷിഹാദ് നന്ദിയും രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe