നന്തിബസാർ: കോടിക്കൽ ശറഫുൽ ഇസ്ലാം മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. മദ്റസ അങ്കണത്തിലെ തണലിടത്തിൽ വെച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് പി. ബഷീർ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നിറഞ്ഞ സദസ്സിൽ നടന്ന പരിപാടിയിൽ സെക്രട്ടറി മന്നത്ത് മജീദ് അധ്യക്ഷത വഹിച്ചു.
ചടങ്ങിൽ മദ്റസയിൽ ടോപ് പ്ലസ് നേടിയ ആയിഷ റിസ്ലയ്ക്ക് അഹമ്മദ് മജീദ് ഉപഹാരം നൽകി. സദർ മുഅല്ലിം ഇസ്മയിൽ അൻവരി, മുഹമ്മദ് കുട്ടി ദാരിമി, എൻ.കെ. കുഞ്ഞബ്ദുള്ള, ഇ.കെ. മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. നസീർ എഫ്.എം, ജലീൽ പി.വി, തയ്യിൽ നൗഷാദ്, റിയാസ് എം.വി, മന്നത്ത് സഹദ്, നൗഫൽ യു.വി, ലിയാകത്ത് എഫ്.എം, അഷ്റഫ്, മുഹമ്മദ്, ഷെരീഫ് എൻ.പി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. അഹമ്മദ് റംലി നന്ദി പറഞ്ഞു.
