കൊല്ലം: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ‘ കാളിയാട്ടം കുറിക്കൽ ‘ നാളെ നടക്കും. കാലത്ത് പൂജക്ക് ശേഷം എട്ട് മണിക്ക് പൊറ്റമ്മൽ നമ്പീശൻ്റെയും കോട്ടൂർ ശശികുമാർ നമ്പീശൻ്റെയും നേതൃത്വത്തിലാണ് ചടങ്ങ്. പാരമ്പര്യ കാരണവന്മാർ ചടങ്ങിൽ സംബന്ധിക്കും. പുതുക്കിപ്പണിത കാരണവർ തറയിലാണ് ചടങ്ങ് നടക്കുക. കാരണവർ തറയുടെ സമർപ്പണവും ഇതിനോട് അനുബന്ധിച്ച് നടക്കും.