കൊയിലാണ്ടി യു കെ ദാമോദരൻ മാസ്റ്റർ അന്തരിച്ചു

news image
Dec 29, 2023, 9:30 am GMT+0000 payyolionline.in

കൊയിലാണ്ടി:  കുറുവങ്ങാട് ലീലാ സദനിൽ യു കെ ദാമോദരൻ അടിയോടി (യുകെഡി) 79 അന്തരിച്ചു.1995 ൽ കൊയിലാണ്ടി നഗരസഭ രൂപീകരിച്ചപ്പോൾ ആദ്യ നഗരസഭാ കൗൺസിലറും സി പി ഐ എം കൗൺസിൽ പാർട്ടി ലീഡറുമായിരുന്നു. 2000 മുതൽ 2005 വരെ  കൊയിലാണ്ടി നഗരസഭാ വൈസ് ചെയർമാനും കുറുവങ്ങാട് സൗത്ത് യു പി സ്കൂൾ പ്രധാന അദ്ധ്യാപകനുമായിരുന്നു.

സിപിഐ എം ഏരിയാ കമ്മിറ്റി അംഗം, കെപി ടി യു ജില്ലാ സിക്രട്ടറി, കെഎസ്ടിഎ രൂപീകരണ സംസ്ഥാന കമ്മിറ്റി അംഗം ,കേരളകർഷക സംഘം ജില്ലാക്കമ്മിറ്റി അംഗം, ഏരിയാ സെക്രട്ടറി, പ്രസിഡൻ്റ്, കൊയിലാണ്ടി താലൂക്ക് കാർഷിക ഭൂപണയബാങ്ക് വൈസ് പ്രസിഡൻറ്, കുറുവങ്ങാട് ചുവട് റസിഡൻസ് അസോസിയേഷൻ പ്രസിഡൻ്റ് എന്നീ നിലകളിൽ ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്.

അച്ഛന്‍: സിപിഐഎം കുറുവങ്ങാട് സൗത്ത് ബ്രാഞ്ച് അംഗമാണ്‌ പരേതരായ
ഉണ്യേപ്പൻ കണ്ടി നാരായണൻ നായര്‍.  അമ്മ: കുഞ്ഞി അമ്മ.
ഭാര്യ: കെ ലീല (റിട്ടയേഡ് ടീച്ചർ കുറുങ്ങാട് സൗത്ത് യു പി സ്കൂൾ).
മക്കൾ: അനിത മനോജ് (കൊടിയത്തൂർ ഹൈസ്കൂൾ), അഖില കൃഷ്ണൻ, അഡ്വക്കേറ്റ് കൊയിലാണ്ടി ,അജിന സുനിൽ ,ഡെന്റൽ സർജൻ പേരാമ്പ്ര .
മരുമക്കൾ: മനോജ് (റിട്ട,: ഡി ഇ ഒ കോഴിക്കോട്), വിജയകൃഷ്ണൻ അഡ്വക്കേറ്റ് കൊയിലാണ്ടി. സുനിൽ ഡെന്റൽ സർജൻ പേരാമ്പ്ര. സഹോദരങ്ങൾ : യുകെ രാഘവൻ (റിട്ട അധ്യാപകൻ കുറുവങ്ങാട് സെൻട്രൽ യുപി സ്കൂൾ ,യുകെ പത്മനാഭൻ, യു.കെ ബാലകൃഷ്ണൻ , യു കെ ഭാസ്കരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe