കൊയിലാണ്ടി കോടതി ജീവനക്കാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘ബെഞ്ച് ബ്രേക്ക് ‘ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു.

news image
May 24, 2026, 12:06 pm GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി കോടതി ജീവനക്കാരുടെ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘ബെഞ്ച് ബ്രേക്ക് ‘ എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ഇന്ന് (2026 മെയ് 24-ന്) കൊയിലാണ്ടി മുനിസിപ്പൽ ടൗൺ ഹാളിൽ വെച്ചായിരുന്നു പരിപാടി നടന്നത്.സബ് കോടതി ജൂനിയർ സൂപ്രണ്ട് എം. മനോജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഓർഗനൈസിംഗ് കമ്മിറ്റി കൺവീനർ ശ്രീ. ദിലീപ് കെ.എം സ്വാഗതം ആശംസിച്ചു. കോഴിക്കോട് ജില്ലാ പ്രിൻസിപ്പൽ ഡിസ്ട്രിക്റ്റ് ജഡ്ജ്  ശ്രീമതി. ബിന്ദുകുമാരി വി.എസ്  പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു.

കോഴിക്കോട് ജില്ലാ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ്  ശ്രീ. വൈശാഖ് വി.എസ് ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ശ്രീമതി. കാർത്തിക കെ, കൊയിലാണ്ടി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. ശ്രീ. വിനോദ് വി.പി, കൊയിലാണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീ. ജെതിൻ പി, ജെ.എഫ്.സി.എം കോടതി ജൂനിയർ സൂപ്രണ്ട് ശ്രീ. നാരായണൻ കെ.കെ, അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ സെക്രട്ടറി ശ്രീമതി. അമൃത എൻ എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. സ്റ്റാഫ് കൗൺസിൽ സെക്രട്ടറി ശ്രീ. സുനിൽ ടി ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe