കൊയിലാണ്ടി: കൊയിലാണ്ടിയിൽ 13 കാരി മരിച്ച നിലയിൽ. കസ്റ്റംസ് റോഡ് ബീന നിവാസിൽ ഗൗരി നന്ദ (13) ആണ് മരിച്ചത് . തിരുവങ്ങൂര്‍ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. കഴിഞ്ഞ ദിവസം രാത്രി 10മണിയോടെ പന്തലായനിയിലെ ബന്ധുവീട്ടിലെ മുറിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിക്കുകയും അവിടെ നിന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്നു രാവിലെ മരണപ്പെടുകയായിരുന്നു. അച്ഛൻ: കമൽ ബാബു. അമ്മ: പരേതയായ ജിജിന. സഹോദരി: ദിയ.