കൊയിലാണ്ടിയിൽ ബൈക്കിൽ കാറിടിച്ച് നടുവത്തൂർ സ്വദേശി മരിച്ചു

news image
May 8, 2023, 1:22 pm GMT+0000 payyolionline.in

കൊയിലാണ്ടി:  ബൈക്കിൽ കാറിടിച്ച് നടുവത്തൂർ സ്വദേശി മരിച്ചു. നടുവത്തൂർ പാലാത്തികണ്ടി സുരേന്ദ്രൻ (52) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടു കൂടിയിരുന്നു സംഭവം. കൊയിലാണ്ടി താലൂക്ക് ഹോസ്പിറ്റലിലും
കോഴിക്കോട് മെഡിക്കൽ കോളേജിലും പ്രവേശിപ്പിക്കുകയും  ഇന്ന് കാലത്ത് മരണപ്പെടുകയുമായിരുന്നു. കൊയിലാണ്ടി ടൗണിന് തെക്കുഭാഗം ചിത്ര ടാക്കീസിൽ സമീപത്തു വെച്ചാണ് അപകടം നടന്നത്. ഭാര്യ: ലത . മകൻ : സുബിൻ രാജ്. മാതാവ്:  നാണിയമ്മ. പിതാവ് : പരേതനായ കുഞ്ഞികൃഷ്ണൻ നായർ. സഹോദരൻ: സുകുമാരൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe