കൊയിലാണ്ടിയിൽ പരിശോധനക്കെത്തിച്ചയാള്‍ ആശുപത്രി അടിച്ചു തകർത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

news image
Jul 20, 2023, 6:28 am GMT+0000 payyolionline.in

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ മെഡിക്കൽ പരിശോധനക്കെത്തിച്ചയാള്‍  അക്രമാസക്തനായി  ആശുപത്രി അടിച്ചു തകർത്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത് .  കണ്ണൂർ ചാലാട് പൊന്നൻപാറ അരയൻകണ്ടി  ഷാജിത്ത് (46) ആണ്  അത്രമാസക്തനായി ആശുപത്രി അടിച്ചു തകർത്തത്.

ഇന്നലെ രാത്രി 12 മണിയോടെയാണ് സംഭവം. കൊയിലാണ്ടി പോലിസ് സ്റ്റേഷനിൽ സ്വയം ഹാജരായ ഷാജിത്ത് സ്റ്റേഷനിലെ ഗ്രിൽസിൽ തലയിടിച്ച് പൊട്ടിക്കുകയായിരുന്നു.തുടർന്ന് തലയ്ക്ക് മുറിവ് പറ്റിയ ഇയാളെ കൊയിലാണ്ടി പോലീസ്  മെഡിക്കൽ പരിശോധനയ്ക്കായി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

 

പരിശോധനയ്ക്ക് ശേഷം ഡ്രസ്സിംഗ് റൂമിൽ എത്തിയപ്പോൾ ആണ് ഇയാൾ വീണ്ടും അക്രമാസക്തനായത്. തല കൊണ്ട് റൂമിലെ ഗ്ലാസുകൾ അടിച്ചു തകർക്കുകയായിരുന്നു. അത്യാഹിത വിഭാഗം ഭീതിയിലായി.ഉടൻ തന്നെ പോലീസും സെക്യൂരിറ്റി ജീവനക്കാരും ചേർന്ന്  ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു. പിന്നീട് ഇയാളെ മെഡിക്കൽ കോളെജിലെക്ക് മാറ്റി. ഇതിനിടെ പോലീസ് സ്റ്റേഷൻ ഡ്രൈവർ എസ് സി പി.ഒ.രമേശൻ്റ കൈകൾക്കും പരിക്ക് പറ്റി. ഇയാൾക്ക് മൂന്ന് തുന്നൽ ഇട്ടിട്ടുണ്ട്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe