കൊയിലാണ്ടി: ദേശീയ ജനാധിപത്യ സഖ്യം (എൻ.ഡി.എ) കൊയിലാണ്ടി നിയമസഭാ മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണനാണ് ഉദ്ഘാടനകർമ്മം നിർവഹിച്ചത്. കൊയിലാണ്ടിയുടെ വികസന മുരടിപ്പിന് ഉത്തരവാദികൾ എൽ.ഡി.എഫും യു.ഡി.എഫുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മണ്ഡലം എൻ.ഡി.എ കൺവീനർ വായനാരി വിനോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. ബിനീഷ് മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. കാമരാജ് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് കാളിയത്ത്, ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി രത്നാകരൻ, ബി.ജെ.പി ജില്ലാ സെക്രട്ടറിമാരായ അഡ്വ. കെ. ദിലീപ്, എസ്.ആർ. ജയ്കിഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
നേതാക്കളായ സുധർമ്മൻ, അഡ്വ. വി. സത്യൻ, വി.കെ. ജയൻ, ജയാനന്ദൻ (കാമരാജ് കോൺഗ്രസ്), ദീപ കുനിയിൽ, നിഷ ഗിരീഷ്, ടി.കെ. പത്മനാഭൻ, കെ.കെ. വൈശാഖ്, ടി.പി. ശ്രീഹരി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
